Published on: February 5, 2026

അമ്മ
എനിക്കു പേരില്ല, ഊരില്ല, വഴിയുമില്ല;
രാത്രിയില്ല, പകലില്ല, നിദ്രയുമില്ല;
എന്റെ പ്രകാശത്തിനു നിറം കറുപ്പ്.
നിങ്ങൾ ചിരിക്കുമ്പോൾ
ഞാൻ കരയും.
നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ
ഞാൻ സ്വയം ശാപമരുളും.
നിന്റെ വാനവും എന്റെ വാനവും
ഒട്ടും വ്യത്യസ്തമല്ല; ഒന്നു തന്നെ.
മഴ പെയ്യുമ്പോൾ നീ മറയ്ക്കുന്നു;
ഞാൻ മഴ കൊള്ളുന്നു.
എന്റെ ഓർമ്മകൾ തീക്കനലാണ്;
കത്തുന്നു; പുകഞ്ഞെരിയുന്നു;
ഞാനതിൽ വേവുന്നു.
പാതിയിൽ മരിച്ചൊരു പൂവ്!
എല്ലാം… എല്ലാം കൊലചെയ്യപ്പെട്ടു;
മായ്ക്കപ്പെട്ട എന്റെ ഓർമ്മകൾ…
എന്റെ ചിരികൾ… സ്വപ്‌നങ്ങൾ…
വ്യഥകൾ… ഹൃദയം… എല്ലാം…
തകർന്നൊരു കല്ലിന്റെ അവശേഷിപ്പ്!
നഗരവിളക്കുകൾ അണയുമ്പോൾ
നടുറോഡിൽ തീയിടുന്നവൻ;
ഭ്രാന്തൻ… ഭ്രാന്തൻ… ഭ്രാന്തൻ…
മറ്റാർക്കും കാണാനാകാത്ത
ലോകത്തെ കാണുന്ന ഭ്രാന്തൻ…
ഞാൻ!
പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

ജ്യോതി വിജയൻ: പാലക്കാട് കൂറ്റനാട് സ്വദേശി. ഭർത്താവ്: വിജയൻ (Late). മക്കൾ: ആദിത്യൻ, അഭിരാമി, അതിഥി






