Published on October 2, 2026

മായാതരംഗം
ശാന്തമെന്നോതി നീ നീട്ടിയ നിൻ മണൽ-
ത്തിട്ടയിൽ കാൽവെച്ച മാത്രയിലോർത്തു ഞാൻ;
ചടുലമാം പ്രാണന്റെ കപടമാം സുസ്മിതം,
തടമടിയ്ക്കാതെയാഴ്ത്തുന്നൊരീ മർത്ത്യത!
ആഴങ്ങൾ തൻ ഉള്ളിൽ ആരുമറിയാതെ
ആവർത്തിച്ചൂറുന്ന ശോകവേഗങ്ങളിൽ,
വാക്കുകൊണ്ടാർദ്രമായ് പിന്നോട്ട് വലിഞ്ഞിട്ട്,
യത്നം വെടിഞ്ഞു നീ പായുന്നതെങ്ങോട്ട്?
പെട്ടെന്നുറങ്ങുന്ന വൻതിരമാലയായ്
പൊട്ടിത്തെറിക്കുന്നു നിൻ ഹൃദയേച്ഛകൾ;
തഞ്ചത്തിൽ വഞ്ചിച്ചു നെഞ്ചകം പൊള്ളിക്കും
വഞ്ചകക്കടലിന്റെ ചതിയാണീ മാനുഷം!
അടിയൊഴുക്കിൽ പെട്ട ജീവന്റെ വ്യഗ്രത,
അലകളായ് വന്നെന്റെ തീരത്തെ നക്കുന്നു;
കള്ളക്കടലിന്റെ കാപട്യ ശൈലിയിൽ
കണ്ണീരിലേറ്റുന്നു കല്ലുവെച്ചൊരീ ജന്മം!
Trending Now
Showing Slide 1 of 3: സാഹിത്യ കുശലൻ മാധവ ശേഷഗിരി പ്രഭു: അന്യഭൂപടം താണ്ടിയെത്തിയ മലയാള സാഹിത്യത്തിലെ വിജ്ഞാന ഭൂപടം/വി. രാജേഷ് മോഹൻ റാവു







