Vardhakyatthilekku/Malayalam translation of Maya Angelou’s poem ‘On Aging’/Sathish Kalathil/International Translation Day Poem-2026

AI illustration by Surya for the Malayalam translated poem on Aging by Maya Angelou-Sathish Kalathil

വാർദ്ധക്ക്യത്തിലേക്ക്

ഞാൻ നിശബ്ദയായി ഇരിക്കുന്നതു നിങ്ങൾ കാണുമ്പോൾ—
അലമാരയിൽ നിരാകരിക്കപ്പെട്ടു കിടക്കുന്ന ഒരു സഞ്ചിപോലെ—
നിങ്ങളുടെ ശബ്ദകോലാഹലം എനിക്ക് ആവശ്യമാണെന്നു കരുതരുത്.
ഞാൻ എന്നെത്തന്നെ ശ്രദ്ധിക്കുന്നു.
തടഞ്ഞുവെയ്ക്കൂ! നിർത്തൂ! എന്നിൽ സഹതാപം ചൊരിയാതിരിക്കൂ!
തടഞ്ഞുവെയ്ക്കൂ! നിങ്ങളുടെ സഹാനുഭൂതി നിർത്തൂ!
തിരിച്ചറിവ് നിങ്ങൾക്കു ലഭിച്ചിട്ടുണ്ടെങ്കിൽ,
അല്ലാത്തപക്ഷം, അതില്ലാതെതന്നെ ഞാൻ ചെയ്യും!

എന്റെ അസ്ഥികൾ മരവിക്കുകയും വേദനിക്കുകയും ചെയ്യുമ്പോൾ
എന്റെ കാലുകൾക്ക് പടിക്കെട്ട് കയറാനാകില്ല,
ഒരു സഹായമേ ഞാൻ ചോദിക്കൂ:
എനിക്കൊരു ആട്ടക്കസേര കൊണ്ടുവരരുത്.

ഞാൻ നടക്കുന്നത് നിങ്ങൾ കാണുമ്പോൾ, കാലിടറുമ്പോൾ,
അന്വേഷിക്കുകയും തെറ്റിദ്ധരിക്കുകയും ചെയ്യരുത്.
ക്ഷീണിച്ചതിന്റെ കാരണം അലസതയാണെന്ന അർത്ഥമില്ല,
ഓരോ വിടവാങ്ങലും യാത്രയായിട്ടുണ്ടാവില്ല.
ആ സമയം തിരിച്ചു വരുന്ന ഞാൻ പഴയ ആൾ തന്നെയാണ്,
ഒരല്പ്പം മുടി കുറവ്, ഒരല്പ്പം കുറവ് താടി,
വളരെ ദുർബലമായ ശ്വാസകോശം, കുറഞ്ഞ അളവിൽ വായു.
പക്ഷേ, എനിക്കിപ്പോഴും ശ്വസിക്കാൻ കഴിയുന്നതിൽ ഞാൻ ഭാഗ്യശാലിയല്ലേ.

‘വാർദ്ധക്യം ഒരു ജീർണ്ണതയല്ല, അതൊരു പുതിയ ഋതുവിന്റെ വരവാണ്’ എന്ന് ഈ കവിത ഉദ്ഘോഷിക്കുന്നു.

Published in Chandrika weekly on 2026 August 1

Vardhakyatthilekku-Malayalam translation by Sathish Kalathil from the poem On Aging of Maya Angelou in Chandrika weekly on 2026 August 1

Join with us

Read Also  വിചിത്ര സ്മരണകൾ/ ഗണേഷ് പുത്തൂർ എഴുതിയ 'ക്വയ്ന്റ് മെമ്മറീസ്' എന്ന ഇംഗ്ലീഷ് കവിതയുടെ മലയാള പരിഭാഷ/ സതീഷ് കളത്തിൽ/ പ്രണയദിന കവിത

Latest Posts