Easter Poetry Logo-2025
Nee-Anubhoothi Sreedharan

നീ

റ്റിക്കൊടുക്കുമറിഞ്ഞിട്ടും

എന്‍റെപാദം കഴുകി നീ
തള്ളിപ്പറയുമറിഞ്ഞിട്ടും
ഉള്ളില്‍ ചേര്‍ത്തുമുകര്‍ന്നു നീ

ഒപ്പമാമപ്പത്തോളം
പലതായ വിശപ്പ് നീ
കാരുണ്യമോതുവാനന്യ
പാദത്തോളം കുനിഞ്ഞു നീ

കടന്നുപോക്കിന്‍ കാവ്യ
കഥയില്‍ ക്രൂശിതന്‍മുഖം
തെളിഞ്ഞുവരവേ
തെറ്റില്‍ പിടയുന്നെന്‍റെ മാനസം

Trending Now

Latest Posts