S. Saradakkutty-1

ലക്ഷങ്ങൾ കയ്യടിക്കാനുള്ളപ്പോൾ നിലവാരത്തിനായുള്ള നിങ്ങളുടെ നിലവിളിശബ്ദങ്ങൾ ആരും കേൾക്കാൻ പോകുന്നില്ല.

കണ്ടൻ്റുണ്ടാക്കാൻ തീരുമാനിച്ചാണ് മുഖാമുഖക്കാർ ഹോട്ട് സീറ്റുകളിലിരിക്കുന്നത്:

നവമാധ്യമ അഭിമുഖങ്ങളിൽ കണ്ടൻ്റുണ്ടാക്കാൻ തീരുമാനിച്ചാണ് ഇരുപക്ഷത്തായി മുഖാമുഖക്കാർ ഹോട്ട് സീറ്റുകളിലിരിക്കുന്നതെന്ന് എഴുത്തുകാരി എസ്. ശാരദക്കുട്ടി.

മികച്ച അഭിമുഖങ്ങൾ നടത്താൻ ആഗ്രഹമുള്ള ഒരു പ്രമുഖ ആങ്കറിൻ്റെ നിസ്സഹായത തന്റെ ഫേസ് ബുക്ക് പേജിൽ പങ്കുവെച്ചുകൊണ്ടാണ്, നവമാധ്യമ സംസ്കാരത്തിനോടുള്ള എതിർപ്പ് ശാരദക്കുട്ടി വ്യക്തമാക്കിയത്.

“മികച്ച രാഷ്ട്രീയ പ്രവർത്തകരും എഴുത്തുകാരുമായുള്ള അഭിമുഖം പുതിയകാലമാധ്യമങ്ങൾ ആഗ്രഹിക്കുന്നില്ല. കാരണം അവർക്ക് ഗൗരവബുദ്ധി കൂടുതലായതിനാൽ നവമാധ്യമങ്ങൾ ആവശ്യപ്പെടുന്ന റീച്ചിലേക്ക് എത്തിക്കാൻ കഴിയുന്നില്ല. റീച്ചില്ലെങ്കിൽ എനിക്കും നിലനിൽക്കാനാവില്ല. കണ്ടൻ്റ് ക്രിയേറ്റേഴ്സിനാണ് റീച്ച് കൂടുതൽ. റീച്ച് ഉള്ളവരുടെ അഭിമുഖങ്ങൾ മാത്രമേ പുതുമാധ്യമങ്ങൾ ആഗ്രഹിക്കുന്നുള്ളു.

ഗാനരചയിതാക്കൾ കണ്ടൻ്റ് തരുന്നില്ല. മ്യൂസിക് ഡയറക്ടേഴ്സ് ആ കുറവ് പരിഹരിക്കും. പാട്ടൊക്കെ ചേർന്നാൽ സംഗതി കൊഴുക്കും. സീരിയസ് ആക്ടേഴ്സ് കണ്ടൻ്റ് തരുന്നില്ല. വിവാദ പ്രസ്താവനകൾ നടത്തുന്നില്ല. അവർക്ക് വായിട്ടടിക്കാനറിയില്ല. വിഡ്ഢിത്തങ്ങളും വിവാദങ്ങളും എഴുന്നള്ളിക്കാനറിയില്ല. പ്രകോപനങ്ങളുണ്ടാക്കാനും കഴിയില്ല.” എന്നാണ് ആ ആങ്കർ പറഞ്ഞത്.

‘നടി ശോഭന ഒന്നും വിട്ടു പറയില്ലെന്നും നമുക്കതല്ല വേണ്ടതെന്നും’ മറ്റൊരഭിമുഖകാരൻ പറഞ്ഞതായും കുറിപ്പിലുണ്ട്. ‘നടി സീനത്തിനോട് കെ.ടി. മുഹമ്മദുമായുള്ള ബന്ധത്തെ കുറിച്ചല്ലാതെ എന്തു ചോദിക്കാനാണ്, മാധുരിയോട് ദേവരാജനെ കുറിച്ചല്ലാതെ എന്തു ചോദിച്ചാലാണ് റീച്ച് കിട്ടുക’ എന്നൊക്കെ പത്തുവർഷം മുൻപു കേട്ടപ്പോൾ ദേഷ്യം വന്ന ഞാൻ ഇന്നലെ ഇതു കേട്ടപ്പോൾ മിണ്ടാതെ തലയാട്ടിയിരുന്നു. ഇക്കാലമായപ്പോഴേക്കും ലോകാവസ്ഥകൾ അത് ശരിയെന്ന് മനസ്സിലാക്കിത്തന്നല്ലോ.

Read Also  ചോര പടർന്ന കടലാസ്- വി.ആർ. രാജമോഹൻ എഴുതിയ ലേഖനം/ ഗീതാഹിരണ്യൻ

ലക്ഷങ്ങൾ കയ്യടിക്കാനുള്ളപ്പോൾ നിലവാരത്തിനായുള്ള നിങ്ങളുടെ നിലവിളിശബ്ദങ്ങൾ ആരും കേൾക്കാൻ പോകുന്നില്ലെന്നും പറഞ്ഞുകൊണ്ടാണ് അവർ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇത്രയും ഭംഗിയുണ്ടോ ശോഭനക്ക്.... കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല: രാഗിണി കൃഷ്ണൻ

റീച്ച് കിട്ടാൻ വ്യക്തിപരമായ കാര്യങ്ങൾ ചോദിക്കാൻ തന്നെ പലരും ഉപദേശിക്കുന്നുണ്ടെന്നും അഭിമുഖങ്ങളിൽ കരഞ്ഞു പോയവരുടെ ഒരു കണ്ണീരുപോലും സ്‌ക്രീനിൽ എത്തിച്ചിട്ടില്ലെന്നും അങ്ങനെ ചെയ്തിരുന്നെങ്കിൽ റീച്ച് വേറെ ലെവൽ ആയേനെയെന്നുമാണ് എഴുത്തുകാരിയും അവതാരകയുമായ സനിത മനോഹർ, കമന്റിൽ കുറിച്ചിരിക്കുന്നത്. ട്രൂ കോപ്പി(True copy) യിൽ ഇന്റർവ്യൂ വരാൻ ആഗ്രഹിക്കുന്നവർ ഉണ്ട്. എന്നാൽ, അത്തരത്തിലുള്ള ഒരു റീച്ചും വേണ്ട. കണ്ടന്റ് നോക്കി 10 പേർ കണ്ടാൽ മതി. സനിത മനോഹർ പറയുന്നു.      

അതേസമയം, ചിത്രകാരി രാഗിണി കൃഷ്ണനു ശോഭനയുടെ ഭംഗിയെ കുറിച്ചായിരുന്നു സംശയം. പോസ്റ്റിലെ ശോഭനയുടെ ഫോട്ടോ കണ്ടിട്ട്, “ഇത്രയും ഭംഗിയുണ്ടോ ശോഭനക്ക്…. കണ്ടിട്ട് കണ്ണെടുക്കാൻ തോന്നുന്നില്ല.” എന്നാണു രാഗിണിയുടെ കമന്റ്.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹