Oramma Petta Sodaranum Sodarimarum/AI Cartoon/Vattiyoorkavu Ajith Kumar/All kerala mens association/Kunjammavan

എഐ കാർട്ടൂൺ/കുഞ്ഞമ്മാവൻ

Oramma Petta Sodaranum Sodarimarum-Vattiyoorkavu Ajith Kumar-All kerala mens association-Kunjammavan-AI Cartoon

അനുബന്ധം:

സംസ്ഥാന സർക്കാർ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസി ബസില്‍ സൗജന്യ യാത്ര അനുവദിച്ചതിനെതിരെ ഓൾ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാർ രംഗത്ത് വന്നിരുന്നു.

സൗജന്യയാത്ര പുരുഷന്മാരുടേയും അവകാശമാണ്. പുരുഷന്മാര്‍ക്കും സംവരണ സീറ്റ് വേണം. സ്ത്രീകളെ മാത്രമല്ല, പുരുഷന്മാരേയും പ്രസവിക്കുന്നത് അമ്മ തന്നെയാണ്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും റേഷൻ കാര്‍ഡ് നോക്കി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീകക്കും സംവരണം കൊടുക്കുന്നതിൽ എതിർപ്പില്ല. എന്നാൽ, ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാര്‍ ജോലിക്കാരായ സ്ത്രീകള്‍ക്കും സൗജന്യം എന്തിന് അനുവദിക്കണമെന്നാണ് അജിത് കുമാറിന്റെ ചോദ്യം.

തുല്യത പറഞ്ഞാൽ മാത്രം പോരാ അത് പ്രവർത്തിയിലും വേണം എന്ന് പറഞ്ഞ അജിത് കുമാർ, പുരുഷനായി ജനിച്ചതു കൊണ്ട് ഒരിടത്തു നിന്നും നീതി കിട്ടുന്നില്ലെന്നും പുരുഷന്മാരും വോട്ട് ബാങ്കാണെന്നും പറഞ്ഞു. പുരുഷന്മാർക്ക് വേണ്ടത് ചോദിച്ചു വാങ്ങണമെന്നും ഇല്ലെങ്കില്‍ പിടിച്ചുവാങ്ങമെന്നും പറഞ്ഞ അജിത് കുമാർ, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാൽ ബസുകൾ തടയുമെന്നും ബസിൽ കയറി ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അസോസിയേൻ ഫേസ് ബുക്കിൽ രണ്ട് വീഡിയോകളിലായാണ് ഈ കാര്യങ്ങൾ അദ്ദേഹം പങ്കുവെച്ചത്.

എന്നാൽ, സംസ്ഥാനത്ത് സ്ത്രീകള്‍ക്കു വേണ്ടി നടപ്പാക്കുന്ന ‘പ്രിയദർശിനി സൗജന്യ യാത്ര’ യുടെ സംസ്ഥാനതല ഉദ്‌ഘാടനം നടത്തിയ മുഖ്യമന്ത്രി വി. ഡി. സതീശൻ, ഉദ്‌ഘാടന പ്രസംഗത്തിൽ മെന്‍സ് അസോസിയേഷനെ ‘നമ്മുടെ അസോസിയേഷൻ’ എന്ന് അഭിസംബോധന ചെയ്തു സംസാരിച്ചു എന്ന ഒറ്റ കാരണത്താൽ മെന്‍സ് അസോസിയേഷൻ സമരത്തിൽ നിന്നും പിൻവലിയുകയും ചെയ്തു.

Read Also  ഒരു പ്രണയം പഠിപ്പിക്കൽ കഥ/കെ. ആർ. മീര/വോക്കൽ സർക്കസ്

അതേസമയ, പുരുഷന്മാർക്ക് സൗജന്യ യാത്ര അനുവദിച്ചാൽ അതിന്റെ ലാഭം വീട്ടിലേക്കെത്തില്ലെന്നും അത് തിരിച്ച് സർക്കാരിലേക്കു തന്നെ തിരിച്ചെത്തുമെന്നും പുരുഷന്മാന്മാരുടെ മദ്യപാനശീലത്തെ മുൻനിർത്തി തമാശ രൂപേണ, മെന്‍സ് അസോസിയേഷന്റെ പ്രതിഷേധത്തിനുള്ള മറുപടിയായി മുഖ്യമന്ത്രി സൂചിപ്പിക്കുകയും ചെയ്തു.

പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവാണെന്നും സ്ത്രീകൾ പണം മിച്ചം വെച്ചാൽ അത് കുടുംബത്തിന് ഉപകാരപ്പെടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Join with us