Ninakku Prayamakumbol/Malayalam translation of ‘When you are old’, English poem by William Butler Yeats/Sathish Kalathil

AI illustration of Surya for the Malayalam Translation poem-Ninakku Prayamakumbol by Sathish Kalathil-When you are old-William Butler Yeats
എഐ ചിത്രം- സൂര്യ

നിനക്ക് പ്രായമാകുമ്പോൾ

നിനക്കു പ്രായമാകുകയും നരച്ചുപോകുകയും
ഉറക്കം തൂങ്ങിയ കണ്ണുകളോടെ
തീക്കരികിൽ തലകുനിച്ചിരിക്കുകയും ചെയ്യുമ്പോൾ,
ഈ പുസ്തകം എടുത്ത്
സാവധാനം വായിക്കുക.

ഒരിക്കൽ നിന്റെ കണ്ണുകൾക്കുണ്ടായിരുന്ന
ആ ആർദ്രഭാവത്തിൽ സ്വപ്നം കാണുക;
അവയിലെ
ആഴമുള്ള നിഴൽ സ്പർശങ്ങളെയും ഓർക്കുക.

അക്കാലങ്ങളിൽ
എത്രയോ പേർ നിന്റെ
ആഹ്ലാദഭരിതമായ നിമിഷങ്ങളെ സ്നേഹിച്ചു;
നുണയായും സത്യമായും
നിന്റെ സൗന്ദര്യത്തെ പ്രണയിച്ചു.

എന്നാൽ ഒരുവൻ മാത്രം
നിന്നിലെ പരിശുദ്ധമായ ആത്മാവിനെയാണ്
സ്നേഹിച്ചത്;
കാലം മാറിമാറി വന്നപ്പോൾ
നിന്റെ മുഖത്ത് പതിഞ്ഞ
ദുരിതഭാവങ്ങളെയും അവൻ സ്നേഹിച്ചു.

ആളുന്ന കനലുകൾക്കരികിൽ കൂനിക്കൂടി
ഒരല്പം സങ്കടത്തോടെ മുറുമുറുക്കുക—
“പ്രണയം നമ്മിൽനിന്ന് ഒളിച്ചോടിപ്പോയി.”

ഇപ്പോൾ അവൻ ദൂരെയുള്ള മലമുകളിൽ
ചുവടുവെച്ച് നടക്കുകയാണ്;
നക്ഷത്രക്കൂട്ടങ്ങളുടെ നടുവിൽ
അവൻ തന്റെ മുഖം മറച്ചിരിക്കുന്നു. 

Kalapoornna 2026 April

Ninakku Prayamakumbol-Malayalam Translation poem by Sathish Kalathil-English poem When you are old by William Butler Yeats

Free Subscription!

Subscribe to Prathibhavam for Latest Updates.

Latest Posts