Published on June 23, 2026
വായന സദസ് | Vaayanasadhas
2026 ജൂൺ 19 | വായനദിന സ്പെഷ്യൽ

കാത്തുവെയ്പ്പുകളിലൊടുങ്ങുന്ന ജീവിതം
അടുക്കളയിലെ
അലമാരകൾ നിറയെ
ഒരു നേരത്തെ
ഭക്ഷണം പോലും പകരാതെ
ആരോ വരാനായി
കാത്തുവച്ച പാത്രങ്ങൾ
വായനാമുറി നിറയെ
ഒന്ന് മറിച്ചു പോലും നോക്കാതെ
എന്നെന്നേക്കുമായി
കാത്തുവച്ച പുസ്തകങ്ങൾ
കോശങ്ങൾ നിറയെ
കൊട്ടിക്കയറുന്ന
നാഡിമിടിപ്പുകൾക്കിടയിൽ
കൊടുക്കാൻ മറന്നു പോയ വാക്കുകൾ
എടുക്കാൻ മറന്നു പോയ മൗനങ്ങൾ
കണ്ണടച്ചു തുറക്കും മുമ്പേ കടന്നുപോയ
സുവർണ്ണ നിമിഷങ്ങൾ
അവശേഷിപ്പിച്ച കരിയും പുകയും
നെടുവീർപ്പുകളും
കൈമാറ്റം ചെയ്യപ്പെടാതെ കാത്തുവെച്ച്
എക്സ്പയറി ഡേറ്റ് കഴിഞ്ഞുപോയ
ആഹ്ലാദങ്ങൾ പ്രതീക്ഷകൾ ഉമ്മകൾ
ഹസ്തദാനങ്ങൾ ആലിംഗനങ്ങൾ
കാത്തിരിക്കാൻ
ഇനിയൊന്നുമില്ലെന്ന്
തിരിച്ചറിയും വരെയുള്ള
കാത്തുവെയ്പ്പുകളിലൊടുങ്ങുന്ന
ജീവിതം
Trending Now
Showing Slide 1 of 10: സുശോഭൻ സോനു റോയ്: ബംഗാളി സിനിമയുടെ നാളത്തെ മുഖം/ഓൺലൈൻ അഭിമുഖം/സതീഷ് കളത്തിൽ/ഓണം 2026
Join with us

വിജയൻ ചെറുവല്ലി: തിരുവനന്തപുരം ശ്രീകാര്യം സ്വദേശി. ‘വിജയൻ ചെറുവല്ലിയുടെ കവിതകൾ’ എന്ന ഒരു കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.






