വായന സദസ് | Vaayanasadhas

2026 ജൂൺ 19 | വായനദിന സ്‌പെഷ്യൽ

AI illustration by Surya for the Malayalam poem Katthuveyppukalilodungunna Jeevitham by Vijayan Cheruvally

കാത്തുവെയ്പ്പുകളിലൊടുങ്ങുന്ന ജീവിതം

ടുക്കളയിലെ
അലമാരകൾ നിറയെ
ഒരു നേരത്തെ
ഭക്ഷണം പോലും പകരാതെ
ആരോ വരാനായി
കാത്തുവച്ച പാത്രങ്ങൾ

വായനാമുറി നിറയെ
ഒന്ന് മറിച്ചു പോലും നോക്കാതെ
എന്നെന്നേക്കുമായി
കാത്തുവച്ച പുസ്തകങ്ങൾ

കോശങ്ങൾ നിറയെ
കൊട്ടിക്കയറുന്ന
നാഡിമിടിപ്പുകൾക്കിടയിൽ
കൊടുക്കാൻ മറന്നു പോയ വാക്കുകൾ
എടുക്കാൻ മറന്നു പോയ മൗനങ്ങൾ

കണ്ണടച്ചു തുറക്കും മുമ്പേ കടന്നുപോയ
സുവർണ്ണ നിമിഷങ്ങൾ
അവശേഷിപ്പിച്ച കരിയും പുകയും
നെടുവീർപ്പുകളും

കൈമാറ്റം ചെയ്യപ്പെടാതെ കാത്തുവെച്ച്
എക്സ്പയറി ഡേറ്റ് കഴിഞ്ഞുപോയ
ആഹ്ലാദങ്ങൾ പ്രതീക്ഷകൾ ഉമ്മകൾ
ഹസ്തദാനങ്ങൾ ആലിംഗനങ്ങൾ

കാത്തിരിക്കാൻ
ഇനിയൊന്നുമില്ലെന്ന്
തിരിച്ചറിയും വരെയുള്ള
കാത്തുവെയ്പ്പുകളിലൊടുങ്ങുന്ന
ജീവിതം

Join with us