Mazha Edavappakalvela-Poem of Anubhoothi Sreedharan

മഴ ഇടവപ്പകല്‍വേല

കാറ്റോടി കടലോടി

മഴയായീ മാനത്ത്
കരിമുകിലിൻ ചികുരം

പൊരിവേനൽ കൊമ്പത്ത്
കരിവാളിപ്പെരുത്തീയിൽ
ഉരുകിപ്പകലറുതിയ്ക്ക്
കരിമുകിലിൻ ചികുരം

കാവറിയും കുന്നത്ത്
കാറ്ററിയും കൊമ്പത്ത്
ഇടവത്തിന്‍ കൊടിയേറ്റ്

നടുതലകൾ മുളയിട്ടും
മുളശംഖാല്‍ മൂളിച്ചും
തിരുവാതിര വിളക്ക്

കരിമുകിലാനപ്പുറമോ
ചെങ്കതിരോൻറെ തിടമ്പ്
ഇടിമിന്നൽ കനൽചൊരിയും
മഴവെയിൽ പാതിയെഴുന്നള്ളും
മഴ ഇടവപ്പകല്‍വേല!

Trending Now

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  The History of Phulmani and Karuna Part-2/English translation novel by Hannah Catherine Mullens

Free Subscription!

Subscribe to Prathibhavam for Latest Updates.