Published on: May 26, 2025
എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
റാപ്പർ വേടന്‍: മര്യാദപുരുഷനായ രാമനെ അറിയില്ല, രാവണനാണ് നമ്മുടെ നായകന്‍
ദോഷൈകദൃക്ക്: രാമനെ അറിയത്തില്ലേലും രാവണൻകോട്ടയിൽ പിടഞ്ഞുപ്പോയൊരു സീതയെ മറക്കാൻ തരമില്ലല്ലോ…

പിൻകുറിപ്പ് :
‘രാമനല്ല; രാവണനാണു നമ്മുടെ നായകനെന്ന്’, സ്പോട്ട്ലൈറ്റ് യൂട്യൂബ് ചാനലിലെ അഭിമുഖത്തില്‍ റാപ്പർ വേടന്‍. പുറത്തിറങ്ങാൻ പോകുന്ന, ‘പത്ത് തല’ എന്ന തന്റെ റാപ്പിനെകുറിച്ച് അഭിമുഖത്തില്‍ പരാമർശിക്കവെ, ‘മര്യാദപുരുഷനായ രാമനെ നമുക്ക് അറിയില്ല’ എന്നും വേടന്‍ അഭിപ്രായപ്പെട്ടു.
‘കമ്പരാമായണത്തിൽ നിന്നാണ് ഇത്തരമൊരു റാപ്പിനു പ്രചോദനം ലഭിച്ചത്. രാംലീല മൈതാനത്ത് ആണ്ടുതോറും രാവണ പെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഉത്സവം ഒരു ജനസമൂഹത്തിനുമേല്‍ വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശമാണ് ഉള്ളത്. ഇതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് റാപ്പ് ആണ്. രാവണനാണ് ഇതിലെ നായകൻ. ഇത് ഇറങ്ങിക്കഴിയുമ്പോൾ കുറച്ച് പ്രശ്നമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്’ എന്നും ഹിരൺദാസ് മുരളിയെന്ന റാപ്പർ വേടൻ പറഞ്ഞു.









