Nireeswaran-Zin-Ram Co Anandi Novels

സിൻ- നിരീശ്വരൻ- റാം കെയർ ഓഫ് ആനന്ദി നോവലുകൾ ബിരുദ പഠനത്തിന്

തന്റെ ‘സിൻ’ നോവൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ മലയാളം ബിരുദ കോഴ്‌സിലെ ‘വിശദപഠന’ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരം ഹരിത സാവിത്രി തന്റെ ഫേസ് ബുക്കിലൂടെ അറിയിച്ചു.

വി ജെ ജെയിംസിന്റെ ‘നിരീശ്വരൻ’, അഖിൽ പി ധർമ്മരാജന്റെ ‘റാം കെയർ ഓഫ് ആനന്ദി’ എന്നീ നോവലുകൾക്കൊപ്പമാണ് ‘വിശദപഠന’ വിഭാഗത്തിൽ സിന്നും ഉൾപ്പെട്ടിരിക്കുന്നത്. സിന്നും നിരീശ്വരനും കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതികളാണ്. റാം കെയർ ഓഫ് ആനന്ദി കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം നേടിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ, എഴുത്തുകാരി കെ. ആർ. മീരയുടെ ‘കലാച്ചി’ എന്ന നോവലിന്, ഹരിതയുടെ സിന്നുമായി ഇതിവൃത്തപരമായ സാമ്യം ഉണ്ടെന്ന വിവാദം ഉയർന്നിരുന്നു. വിവാദത്തെ തള്ളി മീരയും രംഗത്തെത്തുകയുണ്ടായി. ‘2020 നവംബർ 16നു ട്രൂകോപ്പി തിങ്ക് വെബ് മാഗസിനിൽ കലാച്ചിയുടെ ആറ് അദ്ധ്യായങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സിൻ 2022ൽ പുറത്തിറങ്ങിയതാണെന്നുമാണ് മീരയുടെ നിലപാട്. ട്രൂകോപ്പിയിലെ ഈ അദ്ധ്യായങ്ങളിലൂടെ തന്നെ കലാച്ചിയുടെ ഇതിവൃത്തം വ്യക്തമാക്കിയിട്ടുള്ളതാണെന്നും മീര പ്രതികരിക്കുകയുണ്ടായി

ഇതിനിടെയാണ്, ഇപ്പോൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ബിരുദ പഠനത്തിൽ സിൻ ഉൾപ്പെട്ടിരിക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹