എഐ കാർട്ടൂൺ/കുഞ്ഞമ്മാവൻ
വാർത്ത: യു.ഡി.എഫ്. മന്ത്രിമാർ വെള്ളാപ്പള്ളിയെ സന്ദർശിച്ചു; പ്രതിഷേധിച്ച് സാംസ്കാരിക നായകർ…
ശ്വാനൻ:
പത്തുവർഷം ‘സംസ്കാരം’ മുടങ്ങിക്കിടന്ന കേരളം ഒന്നു ഞെട്ടി കുഞ്ഞമ്മാവാ..!

അനുബന്ധം:
ഹിന്ദുത്വ ഫാസിസത്തിനെതിരെയുള്ള ശക്തമായ ഒരു പ്രതിരോധമാകുമെന്ന ജനങ്ങളുടെ പ്രതീക്ഷയെ അസ്ഥാനത്താക്കിക്കൊണ്ട്, അധികാരമേറ്റ് ഒരു മാസത്തിനകം അത്തരക്കാർക്കൊപ്പമുള്ള യു.ഡി.എഫ്. മന്ത്രിമാരുടെ സൗഹൃദം മതേതര ജനാധിപത്യ വാദികൾക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് ‘വേക്ക് അപ്പ് കേരളം’ സാംസ്കാരിക കൂട്ടായ്മ.
ഭരണാധികാരികൾ, വർഗീയ ഫാസിസ്റ്റ് മനോഭാവമുള്ള സാമുദായിക നേതാക്കളുമായി ഊഷ്മളമായ ബന്ധം പുലർത്തുന്നത് ജനാധിപത്യത്തിന് ആശാസ്യമല്ല. അത് ജനാധിപത്യ വിശ്വാസികളെ ആശങ്കയിലാഴ്ത്തുന്നു. വെള്ളാപ്പള്ളി നടേശനുമായും തുഷാർ വെള്ളാപ്പള്ളിയുമായും മന്ത്രിമാർ പുലർത്തുന്ന സൗഹൃദം മതേതരത്വത്തിനും ജനാധിപത്യത്തിനും ഗുണകരമല്ലെന്നും വെള്ളാപ്പള്ളിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങിയ മന്ത്രി ബിന്ദുകൃഷ്ണയുടെ നടപടി ഞെട്ടിക്കുന്നതാണെന്നും വേക്ക് അപ്പ് കേരളം പുറപ്പെടുവിച്ച പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
കെ. സച്ചിദാനന്ദൻ, സാറാ ജോസഫ്, കെ. അജിത, കുരിപ്പുഴ ശ്രീകുമാർ, റഫീഖ് അഹമ്മദ്, ഡോ. ഖദീജ മുംതാസ്, സി. ആർ. നീലകണ്ഠൻ തുടങ്ങിയ പ്രമുഖരടക്കം 49 പേരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.
ഏതു വർഗീയ ഫാസിസത്തെ ചൂണ്ടിക്കാണിച്ചു ജനങ്ങളുടെ വോട്ടു നേടിയോ അതിനു കടകവിരുദ്ധമായ സമീപനങ്ങൾ ഭരണകക്ഷിയിൽ നിന്നും ഉണ്ടാകുമ്പോൾ, അതിനെ അപലപിക്കാതിരിക്കുക വേക് അപ് കേരളമെന്ന കൂട്ടായ്മയുടെ നയമല്ലെന്നു പറയുന്ന പ്രസ്താവനയിൽ, ജനവിരുദ്ധ ആശയങ്ങൾ പുലർത്തുകയും പ്രകടിപ്പിക്കുകയും ചെയ്യുന്ന സാമുദായിക നേതാക്കളെ പ്രീണിപ്പിച്ചു കൂടെ നിർത്താനുള്ള ശ്രമങ്ങൾ സർക്കാർ ഉപേക്ഷിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്.







