Published on June 15, 2026
പട്ടാമ്പി നൂറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്, ഐഹം പാണായി.

ഘടികാരം
കാലചക്രം പോലെ,
ഒരു തീരാപ്പന്തയത്തിലാണ് അവർ.
മൂന്നുപേരുണ്ട് അവർ.
നേർത്ത ശരം പോലൊരുവൻ മുന്നിൽ.
ഇടത്തരം ഉടലുമായി മറ്റൊരുവൻ പിന്നിൽ.
അതിലും പിന്നിൽ മറ്റൊരുത്തൻ;
ഇവരിൽ ഭീമൻ; ഭാരം പേറുന്നവൻ!
നയിക്കുന്നെന്നോ നയിക്കപ്പെടുന്നെന്നോ ഇല്ല;
ജയവും തോൽവിയും ഇല്ല; എങ്കിലും,
ഒരു തീരാപ്പന്തയത്തിലാണ് അവർ;
തെല്ലുമലട്ടാതെ; ഒട്ടും ക്ഷീണമില്ലാതെ!
അതൊരു നിതാന്തമായ ശീലമാണ്;
കാലചക്രം പോലെ തുടരുന്നൊരു ലീല!
Trending Now
Showing Slide 1 of 10: സുശോഭൻ സോനു റോയ്: ബംഗാളി സിനിമയുടെ നാളത്തെ മുഖം/ഓൺലൈൻ അഭിമുഖം/സതീഷ് കളത്തിൽ/ഓണം 2026
Join with us

ഐഹം പാണായി: പട്ടാമ്പി നൂറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി.






