പട്ടാമ്പി നൂറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്, ഐഹം പാണായി.

ഘടികാരം
കാലചക്രം പോലെ,
ഒരു തീരാപ്പന്തയത്തിലാണ് അവർ.
മൂന്നുപേരുണ്ട് അവർ.
നേർത്ത ശരം പോലൊരുവൻ മുന്നിൽ.
ഇടത്തരം ഉടലുമായി മറ്റൊരുവൻ പിന്നിൽ.
അതിലും പിന്നിൽ മറ്റൊരുത്തൻ;
ഇവരിൽ ഭീമൻ; ഭാരം പേറുന്നവൻ!
നയിക്കുന്നെന്നോ നയിക്കപ്പെടുന്നെന്നോ ഇല്ല;
ജയവും തോൽവിയും ഇല്ല; എങ്കിലും,
ഒരു തീരാപ്പന്തയത്തിലാണ് അവർ;
തെല്ലുമലട്ടാതെ; ഒട്ടും ക്ഷീണമില്ലാതെ!
അതൊരു നിതാന്തമായ ശീലമാണ്;
കാലചക്രം പോലെ തുടരുന്നൊരു ലീല!
Trending Now
Showing Slide 1 of 10: അനുരാഗ ഗാനം പോലെ/ഇ. സി. സുരേഷ് എഴുതിയ എം. എസ്. ബാബുരാജ് ഓർമ
Join with us

ഐഹം പാണായി: പട്ടാമ്പി നൂറുൽ ഹിദായ ഇസ്ലാമിക് അക്കാദമിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി.






