Naiyaandi: Fans Dismiss Nazriya's Body Double Controversy as Absurd

Nazriya Nazim hot Photos-1

നയ്യാണ്ടി: നസ്രിയയുടെ ബോഡി ഡബിൾ വിവാദം അസംബന്ധമെന്ന് ആരാധകർ

മലയാളം- തമിഴ് നടിയായ നസ്രിയ നസീം തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ ധരിച്ച വേഷം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ താരത്തിന്റെ മുൻകാല ചിത്രമായ ‘നയ്യാണ്ടി’യിലെ ബോഡി ഡബിൾ വിവാദവും വീണ്ടും ചർച്ചയായിരിക്കുകയാണ്.

സൂര്യ നായകനായെത്തുന്ന ജിത്തു മാധവൻ ചിത്രം ‘സീൻ’ (Suriya 44)-ന്റെ പ്രൊമോഷൻ പരിപാടികൾക്കായി ദുബായിലെത്തിയതായിരുന്നു നസ്രിയ. ചടങ്ങിൽ താരം ധരിച്ചിരുന്ന ഓഫ്-ഷോൾഡർ ഗൗൺ വേഷമാണ് ഒരു വിഭാഗം ആരാധകരുടെ വിമർശനത്തിന് കാരണമായത്. മാറ് പരിധികവിഞ്ഞ് (അരിയോള കാണും വിധം) എക്സ്പോസ്ഡ് ആയി എന്നതാണ് ജനവികാരത്തെ രൂക്ഷമാക്കിയത്.

ഏതുതരം വസ്ത്രം ധരിക്കാനും സ്വാതന്ത്ര്യമുണ്ടെങ്കിലും പൊതുവേദികളിൽ മാന്യമായ വസ്ത്രധാരണം വേണമെന്നാണ് വിമർശകരുടെ വാദം. പുരുഷന്മാർ പൊതുവേദികളിൽ പൊതുവെ മാന്യമായി വസ്ത്രം ധരിച്ചെത്തുമ്പോൾ സ്ത്രീകളിൽ ശരീരം പ്രദർശിപ്പിക്കാനും മാർക്കറ്റ് ചെയ്യാനും ഉള്ള വ്യഗ്രത കൂടിവരികയാണെന്നാണ് വിമർശകരുടെ കണ്ടെത്തൽ. സെലിബ്രിറ്റികളുടെ ഇതുപോലെയുള്ള തോന്നിവാസങ്ങൾക്ക് സംരക്ഷണം കൊടുക്കാൻ ചുറ്റും അംഗരക്ഷകർ ഉണ്ടാകുമെന്നും ഇത്തരം പ്രവണതകൾ അനുകരിക്കാൻ ശ്രമിക്കുന്ന സാധാരണക്കാരായ സ്ത്രീകൾക്കാണ് അതിന്റെ പരിണിതഫലം അനുഭവിക്കേണ്ടി വരുന്നതെന്നും ചിലർ ചൂണ്ടിക്കാണിച്ചു.

അതേസമയം, വസ്ത്രധാരണം പൂർണ്ണമായും വ്യക്തിസ്വാതന്ത്ര്യമാണെന്നും ഇതിൽ സദാചാര ആക്രമണം നടത്തുന്നത് തെറ്റാണെന്നും നടിയെ അനുകൂലിക്കുന്നവർ വാദിക്കുന്നു. ‘മൂടിപ്പൊതിഞ്ഞു നടക്കുന്നവർ സ്വന്തം വീട്ടിലെ കുട്ടിയും എക്സ്പോസ്ഡ് ചെയ്യുന്നവർ അയലത്തെ വീട്ടിലെ കുട്ടിയും’ എന്ന മലയാളി മനസ്സുകളിലെ ഗുരുതരമായ സദാചാര ക്യാൻസർ ആണിതെന്നാണ് അവരുടെ ആരോപണം. സൈബർ ആക്രമണങ്ങൾക്ക് മറുപടിയെന്നോണം താരം അതേ വസ്ത്രത്തിലുള്ള ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതും പ്രമുഖ മാധ്യമങ്ങൾ ഇത് ഏറ്റെടുത്തതും വിവാദത്തിന്റെ ചൂട് കൂട്ടി.

‘സ്ത്രീകൾക്കു മുല കുഞ്ഞുങ്ങൾക്കു വയറു നിറച്ചൂട്ടാനല്ലതാണെന്നും സ്വന്തം അമ്മയ്ക്കുള്ളതേ അന്യ പെണ്ണിനുമുള്ളൂ എന്നും അതു കണ്ടാൽ വികാരം തോന്നുന്നവ ആണുങ്ങൾക്ക് കടുക്ക കഷായവും സദാചാരം പുലമ്പുന്ന പെണ്ണുങ്ങൾക്ക് നെല്ലിക്കാ കഷായവും നല്ലതാണെന്നും’ മട്ടിലുള്ള മുലപ്രദർശന ന്യായീകരണ വാദങ്ങളും ഉയർന്നു വന്നു. അതിന്, മുല കൊടുക്കുന്ന അമ്മമാരെല്ലാം മുല പുറത്തിട്ടല്ല നടക്കേണ്ട്’ എന്ന തരത്തിലുള്ള ചുട്ട മറുപടികളും വിമർശകർ കൊടുക്കുന്ന കാഴ്ചയുമുണ്ട്.

‘ഏറെക്കുറെ മുപ്പത് വയസ്സൊക്കെ കഴിഞ്ഞ, ഇക്കാലത്തെ പെണ്ണുങ്ങൾക്ക് ഒരു ചെറിയ കുഴപ്പമുണ്ടെന്നും അവർ അതുവരെ പലതും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഒരുപക്ഷേ കെട്ടിയ വീട്ടിലെയും ടോക്സിസിറ്റി മുഴുവനും സഹിച്ചും പൊറുത്തും കാണുമെന്നും ഒരു സമയം കഴിഞ്ഞാൽ ആ സഹനത്തിന്റെ അളവ് ചിലപ്പോൾ കുറഞ്ഞു വരും എന്നും അതുകൊണ്ട് കുറേക്കാലം ഈ ലോകത്ത് ജീവിച്ച, നിങ്ങളെപോലെ തന്നെ ഏറെക്കുറെ അനുഭവങ്ങൾ ഉള്ള ഞങ്ങളെ ജീവിതം പഠിപ്പിക്കാൻ വരരുതെന്നും എന്ത് ചെയ്യണമെന്ന് ആജ്ഞാപിക്കരുതെന്നും’ പുരുഷന്മാരെ താക്കീത് ചെയ്യുന്നതുപോലെയുള്ള പ്രതികരണങ്ങളും ഇതിനിടെ ഉയർന്നു വന്നു. ‘നെഞ്ചത്ത് ഡ്രസ്സ്‌ ഫുൾ കവർ ചെയ്തു ഇട്ടത് ആണോ മുപ്പതു വർഷം വരെ സഹിച്ച വിഷമം?” എന്നായിരുന്നു സരസമായ ഒരാളുടെ ഇതിനോടുള്ള പ്രതികരണം.

ഈ പുതിയ വിവാദങ്ങൾക്ക് പിന്നാലെയാണ് 2013-ൽ ധനുഷ് നായകനായി പുറത്തിറങ്ങിയ ‘നയ്യാണ്ടി’ സിനിമയിലെ വിവാദവും ഉയർന്നു വന്നത്. എ. സർകുനം സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ‘ഇനിക്കും ഇനിക്കും’ എന്ന ഗാനത്തിൽ തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ച് നേവൽ (പൊക്കിൾ) പ്രദർശനത്തിന്റെ ക്ലോസപ്പ് ഷോട്ട് ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് അന്ന് നസ്രിയ ‘നടികർ സംഘത്തിലും’ (SIFAA) പോലീസിലും പരാതി നൽകിയിരുന്നു. തുടർന്ന് ഈ രംഗങ്ങൾ ഒഴിവാക്കിയാണ് ചിത്രം പ്രദർശനത്തിനെത്തിയതെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.

Read Also  സാഹിത്യ ചോരണ വിവാദങ്ങൾ തുടർക്കഥയാകുന്നു; ദൃഢവും ഭൂതകാലവും തന്റെ കഥകൾ ആസ്പദമാക്കിയെന്ന് ആർ. ശ്രീലേഖ

എന്നാൽ, കോടികൾ ചിലവഴിക്കുന്ന സിനിമാ രംഗത്ത്, സിനിമയുടെ സാമ്പത്തിക വിജയത്തിനായി അത്തരം ചില സംഭവങ്ങൾ സാധാരണമാണെന്നും  ഒട്ടും എക്സ്പോസ്ഡ് ചെയ്യാത്ത താരങ്ങളുടേതാണെങ്കിൽ അതിൽ തെറ്റു കാണാമെന്നാന്നും നയ്യാണ്ടിയിലെ ‘മുന്നാടി പോറ പുള്ളേ’ എന്ന ഗാനത്തിൽ നസ്രിയ പൊക്കിൾ കാണിച്ചിട്ടുണ്ടെന്നും വിമർശകർ പറയുന്നു. 

ആ രംഗങ്ങളൊന്നും സിനിമയിൽ നിന്നും വെട്ടിമാറ്റിയിട്ടില്ലെന്നും സദാചാര ക്ലീൻ ഇമേജ് ഉണ്ടാക്കാൻ വേണ്ടി അന്നു നടത്തിയ നാടകം ഇന്നു പൊളിഞ്ഞെന്നുമാണ് വിമർശകർ പറയുന്നത്.

എന്നാൽ, എന്തിന്റെ പേരിലായാലും ശരി, ഒരാളുടെ അനുവാദമില്ലാതെ ഡ്യൂപ്പിനെ വെച്ച് ശരീരം പ്രദർശിപ്പിക്കുന്നതും സ്വന്തം ഇഷ്ടപ്രകാരം പ്രദർശിപ്പിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് പിന്തുണയ്ക്കുന്നവർ വ്യക്തമാക്കുന്നു.

‘നയ്യാണ്ടി’ വിവാദത്തോടെ സിനിമയിൽ അവസരങ്ങൾ കുറഞ്ഞ നസ്രിയ പന്ത്രണ്ട് വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുന്നത്. ഈ രണ്ടാം അവസരമെങ്കിലും ബുദ്ധിപൂർവ്വം പ്രയോജനപ്പെടുത്തണമെന്ന് ആരാധകർ നടിയെ ഉപദേശിക്കുന്നുണ്ട്.

സൂര്യയും ഭാര്യ ജ്യോതികയും ചേർന്ന് 2D എന്റർടൈൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ‘സീൻ’ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് ജിത്തു മാധവനാണ്. മലയാളത്തിൽ നിന്ന് നസ്‌ലെൻ കെ. ഗഫൂർ, ലാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഫഹദ് ഫാസിൽ അതിഥി താരമായി എത്തുന്ന ചിത്രത്തിന് സുഷിൻ ശ്യാം സംഗീതവും, വിനീത് അഗസ്റ്റിൻ ഛായാഗ്രഹണവും, അജ്മൽ സാജു എഡിറ്റിംഗും നിർവ്വഹിക്കുന്നു. നവംബർ 6-ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സിനാണ്.

Nazriya Nazim hot Photos-2

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by Nazriya Nazim Fahadh (@nazriyafahadh)

Trending Now
Showing Slide 1 of 10: വാർദ്ധക്ക്യത്തിലേക്ക്/മായ ആഞ്ചലോയുടെ ഓൺ ഏജിംഗ് കവിതയുടെ പരിഭാഷ/അന്താരാഷ്ട്ര പരിഭാഷാ ദിനക്കവിത/സതീഷ് കളത്തിൽ

Join with us