Published on August 24, 2026
Poovankozhi/Malayalam Translation of Soumya’s Tamil poem Seval by Konnamood Viju/Onam 2026
ഓണം സ്‌പെഷ്യൽ- 2026

പൂവൻകോഴി
ഞങ്ങളുടെ വീട്ടിലെ
കോഴിക്കൂട്ടിൽ
മുട്ടയിടുന്ന പിടക്കോഴിക്കായി
പൂവൻകോഴി
ഏഴു തവണ സ്ഥലം നോക്കും.
മുട്ടയിടാൻ യോജിച്ച സ്ഥലം കണ്ടെത്തി
പിടക്കോഴിക്ക്
അതിൽ ഇരുന്ന് കാണിച്ചുകൊടുക്കും.
അതുകഴിഞ്ഞ് പിടക്കോഴി വന്ന്
മുട്ടയിടുന്ന കൂടിന് പുറത്ത്
കാവൽ നിൽക്കുന്ന പൂവൻകോഴി
‘കൊക്കരക്കോ’ എന്ന് കൂവും.
ആ സമയം
ഞങ്ങളുടെ വീടിന്നടുത്ത്
ഇരുട്ടുമുറിയിൽ
പെറ്റെണീറ്റ ഒരമ്മ
തന്നെ പറ്റിച്ചുപോയ ഭർത്താവിനെ
വായിൽ തോന്നുന്നതൊക്കെ
വിളിച്ച് പറഞ്ഞ്
പ്രാകികൊണ്ടിരിക്കും.
Trending Now








