രബീന്ദ്രനാഥ് ടാഗോറിന്റെ, നോബൽ സമ്മാനം ലഭിച്ച ഇംഗ്ലീഷ് കവിതാ സമാഹാരമായ, 1912ൽ പ്രസിദ്ധീകൃതമായ ഗീതാഞ്ജലി(গীতাঞ্জলি)യിലെ മുപ്പത്തിയഞ്ചാമത്തെ കവിതയാണ്, ‘ലെറ്റ് മൈ കൺട്രി അവെയിക്’. ‘Offerings’ എന്ന  അർത്ഥം വരുന്ന, 1901-ൽ പ്രസിദ്ധീകരിച്ച, ടാഗോറിന്റെ ബംഗാളി കവിതാ സമാഹാരമായ ‘নৈবেদ্য’ (Naibedya)യിലെ ഇതേ പേരിലുള്ള കവിതയുടെ വിവർത്തനമാണ് ഇത്. Naibedyaയിൽ നിന്നും 15 കവിതകളാണ് ഗീതാഞ്ജലിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

AI illustration of the Malayalam Translation poem Ente Rajyatthe Unartthuka by Saneesh Sajeeb-Let My Country-Rabindranath Tagore

എൻ്റെ രാജ്യത്തെ ഉണർത്തുക

യമില്ലാത്ത മനസ്സും
ഉയർത്തിപ്പിടിച്ച ശിരസ്സും ഉള്ളിടത്ത്;
ജ്ഞാനം എല്ലാവർക്കും സ്വതന്ത്രമാകുന്നിടത്ത്;
സങ്കുചിതമായ തദ്ദേശീയ വേർതിരിവുകളാൽ ലോകം
തകർന്ന കഷണങ്ങളായി വിഭജിക്കപ്പെട്ടിട്ടില്ലാത്തിടത്ത്;
വാക്കുകൾ സത്യത്തിൻ്റെ ആഴത്തിൽ നിന്നും ഉത്ഭവിക്കുന്നിടത്ത്;
ക്ഷീണമറിയാത്ത പരിശ്രമം പരിപൂർണതയിലേക്ക്
തന്റെ കൈകൾ നീട്ടുന്നിടത്ത്;
ന്യായബോധത്തിന്റെ തെളിഞ്ഞ നീരൊഴുക്ക്,
അന്ധമായ അനുഷ്ഠാനങ്ങളുടെ വരണ്ട മരുഭൂമിയിലെ മണലിലേക്ക്
ദിശ തെറ്റാതെ ഒഴുകുന്നിടത്ത്;
നിരന്തരം വിപുലമായികൊണ്ടിരിക്കുന്ന
ചിന്തയിലേക്കും പ്രവൃത്തിയിലേക്കും
അങ്ങയാൽ മനസ് നയിക്കപ്പെടുന്നിടത്ത്—
സ്വാതന്ത്ര്യത്തിന്റെ ആ സ്വർഗ്ഗത്തിലേക്ക്,
എന്റെ പിതാവേ, എൻ്റെ രാജ്യത്തെ ഉണർത്തുക.

Free Subscription!

Subscribe to Prathibhavam for Latest Updates.